ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്‌ജിദില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതികൂല കാലാവസ്ഥയെ പോലും വകവെക്കാതെ ആയിരങ്ങൾ പങ്കെടുത്തു. ഡല്‍ഹി മുന്‍ എംഎല്‍എ ഷൊയിബ് ഇക്‌ബാല്‍, കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാമ്പ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. അതേസമയം ബിജെപി നേതാവ് മനോജ് തിവാരി പ്രതിഷേധങ്ങൾക്കെതിരെ രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളെല്ലാം അവസാനിപ്പിക്കേണ്ടതാണ്. രാഷ്‌ട്രീയ പാർട്ടികൾ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ റാലിക്കും ആഭ്യന്തര മന്ത്രിയുടെ ശ്രമങ്ങൾക്കും ശേഷം പൗരന്മാർക്ക് ഇപ്പോൾ സത്യം അറിയാമെന്നും തിവാരി വ്യക്തമാക്കി.
കോണ്‍ഗ്രസ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് മനോജ് തിവാരി - വോട്ട് ബാങ്ക്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം പ്രതിഷേധങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും മനോജ് തിവാരി
പൗരത്വ നിയമത്തിനെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികൾ ഉയര്‍ത്തിയ ആശങ്കകളെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. നിയമത്തിന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതാക്കൾ. പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ ഇരകളാക്കപ്പെടുന്നു, അതിനാലാണ് ഞങ്ങൾ അവർക്ക് പൗരത്വം നൽകുന്നത്. അത് പ്രതിപക്ഷത്തിന് ആവശ്യമില്ല. അവർ കഷ്‌ടപ്പെടണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ബിജെപിയുടെ ആഗ്രഹം അതല്ലെന്നും മനോജ് തിവാരി പറഞ്ഞു. യഥാര്‍ഥത്തില്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം പ്രതിഷേധങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിജെപി അക്രമത്തിനെതിരാണ്. 'എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം' എന്ന ലക്ഷ്യത്തിലൂന്നിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.