ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേരാനായി ചര്‍ച്ച നടത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. സഖ്യം ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കൊല്‍ക്കത്തിയില്‍ ഇരു പാര്‍ട്ടികളും കൂടിക്കാഴ്‌ച നടത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് സംസ്ഥാനത്ത് മല്‍സരിക്കുന്ന മറ്റ് പാര്‍ട്ടികള്‍. തങ്ങള്‍ മുന്‍പും സംയുക്തമായി മല്‍സരിച്ചിട്ടുണ്ടെന്നും ബംഗാളിലെ ജനങ്ങള്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്; സഖ്യം ചേരാന്‍ കോണ്‍ഗ്രസ് - ഇടത് പാര്‍ട്ടികള്‍ ചര്‍ച്ചയില്‍
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
നവംബര്‍ 2മുതല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് - ഇടത് പാര്‍ട്ടികള്‍ സംയുക്തമായി പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെത്താന്‍ ഇരു പാര്‍ട്ടികളും വിശദമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. തെരഞ്ഞെടുപ്പില്‍ എഐഎംഐഎം ബിജെപിയെ സഹായിച്ചെന്നും ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇത് കണക്കിലെടുത്ത് ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആദിര്‍ രഞ്ജന്‍ ചൗധരിയും പ്രതിപക്ഷ നേതാവ് അബ്‌ദുള്‍ മന്നനും പിന്തുണ തേടി മുസ്ലീം നേതാവ് തോഹ സിദ്ദിഖിനെ സന്ദര്‍ശിച്ചിരുന്നു.