കേരളം

kerala

ETV Bharat / bharat

നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന ആരോപണവുമായി തെലങ്കാന കോൺഗ്രസ് - കോൺഗ്രസ് നേതാക്കൾ

കൊവിഡ് നിയമം പാലിച്ച് ജലസേചന പദ്ധതി സന്ദര്‍ശിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്‍ ഉത്തം കുമാര്‍ റെഡ്ഢി

Congress leaders Congress Telangana Irrigation projects ജലസേചന പദ്ധതി കോൺഗ്രസ് നേതാക്കൾ തെലങ്കാന
ജലസേചന പദ്ധതി സന്ദർശിക്കുന്നതിനിടെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് കോൺഗ്രസ്

By

Published : Jun 4, 2020, 6:07 AM IST

ഹൈദരാബാദ്:ജലസേചന പദ്ധതി സന്ദർശിക്കുന്നതിനിടെ കോൺഗ്രസ് നേതാക്കളെയും തൊഴിലാളികളെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു. തന്നെയും പാർട്ടി നേതാക്കളെയും അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തതായി തെലങ്കാന പ്രദേശ് കോൺഗ്രസ് പ്രസിഡന്‍റും ലോക്സഭാ അംഗവുമായ എൻ ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.

കെ വെങ്കട്ട് റെഡ്ഡി, മുൻ ആഭ്യന്തരമന്ത്രി കെ ജന റെഡ്ഡി എന്നിവരെയും നിയമവിരുദ്ധമായി പൊലീസ് കസ്റ്റഡിയിലെടുത്തതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അടുത്തിടെ "കൊണ്ട പോച്ചമ്മ പദ്ധതി" ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. അവർ സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തില്ല. എന്നാൽ സാമൂഹിക അകലം പാലിച്ചും മാസ്ക് വച്ചുമാണ് തങ്ങൾ പദ്ധതി പ്രദേശം സന്ദർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details