ബെംഗളൂരു:കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ് കരുതൽ തടങ്കലിൽ. ബെംഗളൂരുവിലെ റമദ ഹോട്ടലിൽ ഉണ്ടായിരുന്ന വിമത എംഎൽഎമാരെ കാണാൻ പൊലീസ് അനുവദിക്കാതിരുന്നതിനെ തുടർന്ന് ഹോട്ടലിനടുത്ത് ധർണയിരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ബെംഗളൂരുവിലെത്തിയത്. മധ്യപ്രദേശിലെ കോൺഗ്രസിന്‍റെ ഇരുപത്തിയൊന്ന് വിമത എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിലെ സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നടപടി.
കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ് കരുതൽ തടങ്കലിൽ - ദിഗ്‌വിജയ സിങ്
മധ്യപ്രദേശിലെ കോൺഗ്രസിന്‍റെ ഇരുപത്തിയൊന്ന് വിമത എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിലെ സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നടപടി.

കോൺഗ്രസ്
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ് കരുതൽ തടങ്കലിൽ