ഭോപ്പാല്‍: ഗ്വാളിയാറില്‍ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കാണ്‍മാനില്ലെന്ന പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റല്‍. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥി രാജാവതിയെയാണ് ഞായറാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തത്. ജോതിരാദിത്യ സിന്ധ്യയെ കണ്‍മാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 5100 രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചായിരുന്നു പോസ്റ്റര്‍.
ജ്യോതിരാദിത്യ സിന്ധ്യയെ കാണ്‍മാനില്ലെന്ന പോസ്റ്റര്‍ പതിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ - Congress leader
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥി രാജാവതിയെയാണ് ഞായറാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജ്യോതിരാദിത്യ സിന്ധ്യയെ കാണ്‍മാനില്ലെന്ന പോസ്റ്റര്‍ പതിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബിജെപിയിലേക്ക് ചേര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതിനിടെയാണ് സിന്ധ്യക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമാവുകയും ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്‌തതിന്‍റെ അടസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് സുപ്രണ്ട് എം. രാജോരിയ പറഞ്ഞു.