ലക്‌നൗ: ഹത്രാസ് ബലാത്സംഗ കേസിലെ പ്രതികളുടെ തലയ്‌ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബുലന്ദ്‌ഷഹറിലെ പ്രാദേശിക നേതാവായ നിസാം മാലിക്കാണ് അറസ്റ്റിലായത്. ഹത്രാസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെ നിസാം മാലിക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു.
ഹത്രാസ് കേസ്; കുറ്റവാളികളുടെ തലയ്‌ക്ക് വില പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ - Congress MP Rahul Gandhi
ബുലന്ദ്‌ഷഹറിലെ കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് അറസ്റ്റിലായത്.
ഹത്രാസ് കേസ്; കുറ്റവാളികളുടെ തലയ്‌ക്ക് വില പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
അതേസമയം ബഗ്‌ന ഗ്രാമത്തില്‍ താക്കൂര്‍മാരും ബ്രാഹ്മണരും ഉള്‍പ്പെട്ട മഹാപഞ്ചായത്ത് യോഗം ചേർന്നു. പ്രതി ചേര്‍ക്കപ്പെട്ട നാല് പേരും നിരപരാധികളാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.