കൊൽക്കത്ത: കൗൺസിലർമാരുടെ കാലാവധി അവസാനിച്ചിട്ട് വർഷങ്ങളായിട്ടും പശ്ചിമബംഗാളിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രഞ്ജൻ ചൗധരി. ഇത് ചൂണ്ടികാണിച്ച് അദ്ദേഹം കേന്ദ്ര ഇലക്ഷൻ കമ്മിഷൻ സുനിൽ അറോറയ്ക്ക് കത്തയച്ചു. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായ നേട്ടങ്ങൾക്കായിട്ടാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നീട്ടിവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകുന്നില്ലെന്ന് രഞ്ജൻ ചൗധരി
ഇത് ചൂണ്ടികാണിച്ച് അദ്ദേഹം കേന്ദ്ര ഇലക്ഷൻ കമ്മിഷൻ സുനിൽ അറോറയ്ക്ക് കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായ നേട്ടങ്ങൾക്കായിട്ടാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നീട്ടിവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകുന്നില്ലെന്ന് രഞ്ജൻ ചൗധരി
അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ കീഴിലായ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തൃണമൂൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുകയാണെന്നും അദ്ദേഹമം കുറ്റപെടുത്തി. അവർ തൃണമൂൽ കോൺഗ്രസിനു വേണ്ടി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും അതിന് അനുവദിക്കരുതെന്നും അദ്ദേഹ കത്തിൽ ചൂണ്ടികാട്ടുന്നു.