കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; പദയാത്ര നടത്തി കോൺഗ്രസ്‌

അസം ഒരിക്കലും പൗരത്വ നിയമം അംഗീകരിക്കില്ലെന്നും കോൺഗ്രസ്‌ എന്നും അസം ജനതയോടൊപ്പമുണ്ടെന്നും അസം പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്‌ റിപുൺ ബോറ പറഞ്ഞു

By

Published : Dec 22, 2019, 11:55 PM IST

Congress  Padyatra  CAA  India-Bangladesh border  All Assam Students' Union  Citizenship Amendment Act  800-km long 'Padyatra' in Assam to protest against CAA  Congress kicks off 800-km long 'Padyatra' in Assam to protest against CAA  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം : പദയാത്ര നടത്തി കോൺഗ്രസ്‌
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം : പദയാത്ര നടത്തി കോൺഗ്രസ്‌

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ 800 കിലോമീറ്റര്‍ പദയാത്ര നടത്തി കോൺഗ്രസ്‌. സാദിയയില്‍ നിന്നും ദുബ്രി വരെയാണ്‌ പദയാത്ര നടത്തിയത്‌. അസം ഒരിക്കലും പൗരത്വ നിയമം അംഗീകരിക്കില്ലെന്നും കോൺഗ്രസ്‌ എന്നും അസം ജനതയോടൊപ്പമുണ്ടെന്നും അസം പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്‌ റിപുൺ ബോറ പറഞ്ഞു. പൗരത്വ നിയമം റദ്ദാക്കുന്നത്‌ വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തില്‍ സുരക്ഷ സേനയുടെ വെടിയേറ്റ് മരിച്ച കൗമാരക്കാരനായ സാം സ്റ്റാന്‍ഫോര്‍ഡിന്‍റെ ഓര്‍മ്മക്കായി പൊതു സംസ്കാര ചടങ്ങ്‌ നടത്തി. ചടങ്ങില്‍ നൂറ് കണക്കിന് ജനങ്ങൾ, എഎഎസ്‌യു നേതാക്കൾ, എഴുത്തുകാര്‍ എന്നിവര്‍ പങ്കെടുത്തു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം അസമില്‍ പല പ്രദേശങ്ങളിലും തുടരുകയാണ്‌. പല സ്ഥലങ്ങളിലും ജനങ്ങളും കലാകാരന്മാരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്‌.

ABOUT THE AUTHOR

...view details