കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയിൽ നിന്ന് സ്ഥാനാർഥിയെ വേണ്ട; ഡി.കെ ശിവകുമാർ

കോൺഗ്രസ് ഒരു മതേതര പാർട്ടിയാണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയിൽ നിന്ന് മൂന്നാമതൊരു സ്ഥാനാർഥിയെ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കർണാടകപ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മേധാവി ഡി കെ ശിവകുമാർ പറഞ്ഞു.

കോൺഗ്രസ് ഒരു മതേതര പാർട്ടി ഡി കെ ശിവകുമാർ ബെംഗളൂരു Congress is secular
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയിൽ നിന്ന് മൂന്നാമതൊരു സ്ഥാനാർഥിയെ വേണ്ട; ഡി കെ ശിവകുമാർ

By

Published : Jun 8, 2020, 12:19 PM IST

ബെംഗളൂരു:കോൺഗ്രസ് ഒരു മതേതര പാർട്ടിയാണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയിൽ നിന്ന് മൂന്നാമതൊരു സ്ഥാനാർഥിയെ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കർണാടകപ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മേധാവി ഡി കെ ശിവകുമാർ പറഞ്ഞു.

തന്‍റെ പാർട്ടി നേതാക്കൾ എച്ച്ഡി ദേവേഗൗഡയെ വിളിച്ചു എന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചതായി ശിവകുമാർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവേഗൗഡ ഉപരിസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നതിനെ പിന്തുണക്കുന്ന വിഷയത്തിൽ പാർട്ടി ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 18 രാജ്യസഭാ സീറ്റുകളിലേക്ക് സ്ഥാനാത്ഥികളെ ജൂൺ 19ന് പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details