ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തെ സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വദ്രയെ പൊലീസ് അനുവദിക്കാത്തതിനെരെ മുതിർന്ന കോൺഗ്രസ് നേതാവ് അശ്വനി കുമാർ രംഗത്ത്.
പ്രിയങ്ക വദ്രയെ പൊലീസ് തടഞ്ഞ സംഭവം; ഉത്തർപ്രദേശ് പൊലീസിനെതിരെ കോൺഗ്രസ് - ഉത്തർപ്രദേശ് പൊലീസിനെതിരെ കോൺഗ്രസ് രംഗത്ത്
പ്രതിഷേധത്തിനിടെ അറസ്റ്റിലായവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക വദ്രയെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവെക്കണമെന്നും പൊലീസിനെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്വതന്ത്ര രാജ്യത്ത് മുതിർന്ന പാർട്ടി പ്രവർത്തകർക്ക് പോലും പൊലീസ് അടിച്ചമർത്തൽ നേരിടേണ്ടി വരുന്നുണ്ടെന്നും സമാധാനപരമായ പ്രതിഷേധം പോലും സഹിക്കാൻ ഭരണകക്ഷികൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.ആർ ദരാപുരിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ തന്നെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞെന്നും തള്ളിയിട്ടെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. എന്നാൽ പ്രിയങ്കയുടേത് തെറ്റായ ആരോപണമാണെന്ന് പറഞ്ഞ് ലക്നൗ എസ്.എസ്.പി കലാനിധി നൈതിനി രംഗത്തെത്തി. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും പൊലീസിനെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.