ന്യൂഡല്‍ഹി: വാര്‍ത്ത ഏജന്‍സിയായ പിടിഐയ്‌ക്കെതിരായ പ്രസാര്‍ ഭാരതിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രസാര്‍ ഭാരതി പിടിഐയ്‌ക്ക് അയച്ച കത്ത് പിന്‍വലിക്കണമെന്നും പ്രസാര്‍ ഭാരതിയുടെ പരിധിയില്‍ വരുന്ന ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയ്ക്കും സ്വാതന്ത്ര്യവും വിശ്വാസ്യതയും കുറവാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ട്വീറ്റ് ചെയ്‌തു.
പിടിഐക്കെതിരെ പ്രസാര്‍ ഭാരതി അയച്ച കത്ത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് - Prasar Bharati
മറുഭാഗവും അറിയാനുള്ള ഇന്ത്യക്കാരുടെ അവകാശത്തെ ലംഘക്കുന്നതാണ് നടപടിയെന്ന് ശശി തരൂര്‍.
![പിടിഐക്കെതിരെ പ്രസാര്‍ ഭാരതി അയച്ച കത്ത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് Congress Prasar Bharati PTI relationship Galwan Valley Indo-China standoff Press Trust of India പിടിഐ പ്രസാര്‍ ഭാരതി കോണ്‍ഗ്രസ് Prasar Bharati PTI](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7802961-635-7802961-1593332493226.jpg)
മറുഭാഗവും അറിയാനുള്ള ഇന്ത്യക്കാരുടെ അവകാശത്തെയാണ് ഇതിലൂടെ തടയിടുന്നതെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പിടിഐ ദേശവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇങ്ങനെ പോയാല്‍ ഏജന്‍സിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും പ്രസാര്‍ ഭാരതി മേധാവി സമീര്‍ കുമാര്‍ പിടിഐക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ 25ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡറായ സണ്‍ വെയ്‌ഡോങുമായി പിടിഐ നടത്തിയ അഭിമുഖത്തില്‍ ചൈനയ്‌ക്ക് അനുകൂല നിലപാട് എടുത്തെന്നാരോപിച്ചാണ് പ്രസാര്‍ ഭാരതി പിടിഐക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യ-ചൈന സംഘര്‍ഷം വഷളാക്കിയത് ഇന്ത്യയാണെന്നും ഏറ്റുമുട്ടലില്‍ ചൈനീസ് ഭാഗത്തും ആള്‍നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നും സണ്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.