കേരളം

kerala

ETV Bharat / bharat

ഡി.കെ ശിവകുമാറിന് പിന്തുണയുമായി സോണിയ ഗാന്ധി തിഹാര്‍ ജയിലില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍.

ഡി.കെ ശിവകുമാറിന് പിന്തുണയുമായി  കോണ്‍ഗ്രസ്

By

Published : Oct 23, 2019, 1:28 PM IST

ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബുധനാഴ്ച ശിവകുമാറിനെ ജയിലില്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന്‍റെ പൂര്‍ണ പിന്തുണ ശിവകുമാറിനുണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞതായി ശിവകുമാറിന്‍റെ സഹോദരൻ ഡി.കെ സുരേഷ് പറഞ്ഞു.പാര്‍ട്ടി നേതാവ് അംബിക സോണിക്കൊപ്പമാണ് ശിവകുമാറിനെ കാണാൻ സോണിയ ഗാന്ധി തിഹാര്‍ ജയിലില്‍ എത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ശിവകുമാറിനെ കാണാൻ തിഹാര്‍ ജയിലിലെത്തിയിരുന്നു.ശിവകുമാറിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ മാസമാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്‌തത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ശിവകുമാറിന്‍റെ പേരില്‍ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details