കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ സൈനികരെ കോൺഗ്രസ് നിരാശപ്പെടുത്തുന്നു: ജെ.പി നദ്ദ - Congress demoralising Indian Army soldiers

ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസിന് അന്താരാഷ്ട്ര കരാറുകളെ കുറിച്ച് അറിയില്ലേയെന്ന് ബിജെപി പ്രസിഡന്‍റ് ജെ.പി നദ്ദ ചോദിച്ചു.

ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ  കോൺഗ്രസ്  ഇന്ത്യൻ സൈനികർ  ലഡാക്ക് സംഘർഷം  ചൈന അതിർത്തി  Congress  Congress demoralising Indian Army soldiers  Nadda
ഇന്ത്യൻ സൈനികരെ കോൺഗ്രസ് നിരാശപ്പെടുത്തുന്നു; ജെ.പി നദ്ദ

By

Published : Jun 20, 2020, 5:22 PM IST

ന്യൂഡൽഹി:രാജ്യത്തെ സൈനികരുടെ മനോവീര്യം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ. ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചവർക്കാണ് ജെ.പി നദ്ദ മറുപടി നൽകിയത്. അന്താരാഷ്ട്ര കരാറുകളെ കുറിച്ച് കോൺഗ്രസിന് അറിയുകയില്ലേയെന്നും രാജസ്ഥാൻ ജാം സംവാദ് റാലിയിൽ നദ്ദ ചോദിച്ചു.

'നിങ്ങൾ സുരക്ഷാ സേനയെ നിരാശപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷ മനോവീര്യം തകർക്കുന്നതാണ്. രാജ്യത്തെ പ്രധാനമന്ത്രിയെ പോലും നിങ്ങൾ ബഹുമാനിക്കുന്നില്ല. അദ്ദേഹത്തിന്‍റെ സർക്കാർ ഓർഡിനൻസ് കീറിക്കളഞ്ഞു', നദ്ദ പറഞ്ഞു. ഇന്ത്യയുടേയും ചൈനയുടേയും അതിർത്തി പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ച് ചേർത്തിരുന്നു. അതേ കുറിച്ച് സംസാരിച്ച നദ്ദ, രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ കോൺഗ്രസ് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

ABOUT THE AUTHOR

...view details