ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജീവചരിത്രം തെലങ്കാന സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി വക്താവ് ശ്രാവൻ ദാസോജു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് അയച്ച കത്തിലാണ് ദാസോജു ഇക്കാര്യം ആവശ്യപ്പെട്ടത്.
തെലങ്കാന സ്‌കൂൾ സിലബസിൽ സോണിയ ഗാന്ധിയുടെ ജീവചരിത്രം ഉൾപ്പെടുത്തണം: കോൺഗ്രസ് - സോണിയ ഗാന്ധിയുടെ ജീവചരിത്രം
മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് അയച്ച കത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി വക്താവ് ശ്രാവൻ ദാസോജു ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്

തെലങ്കാന സ്‌കൂൾ സിലബസിൽ സോണിയ ഗാന്ധിയുടെ ജീവചരിത്രം ഉൾപ്പെടുത്തണം: കോൺഗ്രസ്
ബഹുമാനത്തിന്‍റെയും നന്ദിയുടെയും അടയാളമായി സോണിയയുടെ ജീവിതം സ്‌കൂൾ സിലബസിൽ ഉൾക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട ദാസോജു തെലങ്കാന രൂപീകരണത്തിന് പ്രതിഫലമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും പറഞ്ഞു. സോണിയാ ഗാന്ധി ഇല്ലാതെ തെലങ്കാന ഇല്ലെന്ന് ചന്ദ്രശേഖര റാവു നേരത്തെ സംസ്ഥാന നിയമസഭയിൽ പ്രസ്‌താവിച്ചിരുന്നു. അതിനാൽ എത്രയും വേഗം സിലബസിൽ സോണിയാ ഗാന്ധിയുടെ ജീവ ചരിത്രം ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.