ന്യൂഡൽഹി: റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ബിജെപി സർക്കാർ ആറുവർഷം പൂർത്തിയാക്കി. കഴിഞ്ഞ ആറ് വർഷവും ബിജെപി സർക്കാർ 130 കോടി ജനങ്ങളെ ദ്രോഹിക്കുകയായിരുന്നെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് അതിഥി തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങുന്നത് മനുഷ്യ നിർമിത ദുരന്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ എട്ട് കോടിയിലധികം ആളുകൾ സ്വന്തം നാടുകളിലെത്താൻ നൂറുകണക്കിന് കിലോമീറ്റർ നടക്കാൻ നിർബന്ധിതരായി. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് സർക്കാർ ശ്രമിക് ട്രെയിനുകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ രാജി വെക്കണമെന്ന് കോൺഗ്രസ് - റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ
ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്ത 50 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ വച്ച് മരിച്ചുപോയ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്‍റെ ഹൃദയസ്പന്ദനമായ വീഡിയോ രാജ്യം മുഴുവൻ കണ്ടതായും അദ്ദേഹം പറഞ്ഞു. ഇത് റെയിൽവേ മന്ത്രിയുടെ പരാജയമാണ്. റെയിൽവേ മന്ത്രി സ്ഥാനമൊഴിയണമെന്ന് സുർജേവാല ആവശ്യപ്പെട്ടു.
![റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ രാജി വെക്കണമെന്ന് കോൺഗ്രസ് Railway Minister resignation indian railways migrant workers Railway Minister's resignation Congress ന്യൂഡൽഹി അതിഥി തൊഴിലാളി ശ്രമിക് സ്‌പെഷ്യൽ ട്രെയിൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സിംഗ് സുർജേവാല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7412484-637-7412484-1590856417450.jpg)
റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ രാജി വെയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്ത 50 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ മരിച്ചുപോയ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്‍റെ ഹൃദയസ്പന്ദനമായ വീഡിയോ രാജ്യം മുഴുവൻ കണ്ടതായും അദ്ദേഹം പറഞ്ഞു. ഇത് റെയിൽവേ മന്ത്രിയുടെ പരാജയമാണ്. റെയിൽവേ മന്ത്രി സ്ഥാനമൊഴിയണമെന്ന് സുർജേവാല ആവശ്യപ്പെട്ടു.