ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളിൽ അഞ്ചംഗ കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശനം നടത്തുമെന്ന് പാർട്ടി അറിയിച്ചു. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി നിയോഗിച്ച പ്രതിനിധി സംഘത്തിൽ മുകുൾ വാസ്‌നിക്, ശക്തി സിംഗ് ഗോഹിൽ, താരിഖ് അൻവർ, കുമാരി സെൽജ, സുസ്‌മിത ദേവ് എന്നിവർ ഉൾപ്പെടുന്നു.
ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് പ്രതിനിധി സംഘം - violence-hit Delhi areas
പ്രതിനിധി സംഘത്തിൽ മുകുൾ വാസ്‌നിക്, ശക്തി സിംഗ് ഗോഹിൽ, താരിഖ് അൻവർ, കുമാരി സെൽജ, സുസ്‌മിത ദേവ് എന്നിവർ ഉൾപ്പെടുന്നു
![ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് പ്രതിനിധി സംഘം Congress to visit violence-hit Delhi Congress to Visit five-member Congress delegation violence-hit Delhi areas ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് പ്രതിനിധി സംഘം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6235996-60-6235996-1582890038745.jpg)
ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് പ്രതിനിധി സംഘം
കലാപബാധിത പ്രദേശങ്ങളിലെ അതിക്രമങ്ങളും അതിന്‍റെ അനന്തരഫലങ്ങളും വിലയിരുത്താനും വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും കോൺഗ്രസ് മേധാവി നേതാക്കളോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 27 വരെയുളള കണക്കനുസരിച്ച് 35 പേർ കൊല്ലപ്പെട്ടു, അതിൽ 13 പേർക്ക് വെടിയേറ്റ മുറിവുകളുണ്ട്. കലാപത്തിനിടെ ഗുരുതരമായ പരിക്കുകളോടെ 22 പേർ മരിച്ചു.