കേരളം

kerala

ETV Bharat / bharat

കർണാടക ഉപതെരഞ്ഞെടുപ്പ്; ആറ് സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു - Congress declares 6 candidates

അടുത്തമാസം അഞ്ചിനാണ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്

കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ്

By

Published : Nov 17, 2019, 1:55 AM IST


ബെംഗളൂരൂ: കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. അഥാനിയിൽ നിന്നുള്ള ഗണനൻ ബാലചന്ദ്ര മംഗാസുലി, കഗ്‌വാഡിൽ നിന്നുള്ള ഭാരഗ് ഗൗഡ അലഗൗഡ കഗെ, ലഖാൻ ജാർക്കിഹോളി, വിജയനഗരയിൽ നിന്ന് വെങ്കട്ടറാവു ഘോർപാഡെ, ശിവാജിനഗറിൽ നിന്നുള്ള റിസ്വാൻ അർഷാദ്, കൃഷ്ണരാജ്പേട്ട് നിയമസഭാ സീറ്റിൽ നിന്ന് കെ ബി ചന്ദ്രശേഖർ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഡിസംബർ അഞ്ചിനാണ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതായി കോടതി വിധി വന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് കർണാടകയില്‍ നടക്കുന്നത്.

ABOUT THE AUTHOR

...view details