കേരളം

kerala

ETV Bharat / bharat

ഒരവസരം കൂടി ചോദിച്ച് മോദി - നരേന്ദ്ര മോദി

റാലിക്കിടെ വിശാല സഖ്യത്തെയും മോദി വിമർശിച്ചു. വിശാല സഖ്യത്തിൽ ഉണ്ടാകുന്ന സർക്കാരിന് രാജ്യത്തിനായി ഒന്നു ം ചെയ്യാനാകില്ലെന്നും മോദി പറഞ്ഞു

പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അവസരം ചോദിച്ച് മോദിയുടെ റാലി

By

Published : Apr 3, 2019, 1:48 PM IST

എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ഒരവസരം കൂടി തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ജമുയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കെയായിരുന്നു അദ്ദേഹം. എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാക്കിയതായി അവകാശപ്പെടുന്നില്ല. 70 വർഷം കിട്ടിയ കോൺഗ്രസ് പോലും വാക്ക് പാലിച്ചില്ല. പിന്നെയെങ്ങനെ അഞ്ച് വർഷം കൊണ്ട് ഇത് സാധിക്കുമെന്നും മോദി ചോദിച്ചു. വിശാല സഖ്യത്തെയും മോദി വിമർശിച്ചു. വിശാല സംഖ്യ സർക്കാരിന് രാജ്യത്തിനായി ഒന്നും ചെയ്യാനാകില്ല. നിരവധി കാര്യങ്ങൾ രാജ്യത്തിനായി ചെയ്തെന്നും ഇനിയും അത് തുടരുമെന്നും എന്നാൽ അതിനുള്ള പിന്തുണ ഇനിയും നൽകണമെന്നും മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തെ വിമർശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. തൊഴിലിനെ പറ്റിയോ കൃഷിയെ പറ്റിയോ അദ്ദേഹം പരാമർശിച്ചില്ലന്ന് തേജസ്വി യാദവ് പറഞ്ഞു. ഏപ്രിൽ 11ന് ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് ജമുയിൽ തെരഞ്ഞെടുപ്പ് നടക്കുക.



ABOUT THE AUTHOR

...view details