ലക്‌നൗ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇന്ത്യയെ രക്ഷിക്കാനുള്ളതല്ല ഭാരത് ബച്ചാവോ റാലിയെന്നും മറിച്ച് ഗാന്ധികുടുംബത്തിനുവേണ്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു. റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ വിവാദപരാമര്‍ശം മര്യാദയില്ലാത്തതാണെന്നും രാജ്യം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ത്രീകളോട് അനാദരവ് കാട്ടുന്നതാണ് പ്രസ്‌താവനയെന്നും അദ്ദേഹം മാപ്പ് ചോദിച്ചാല്‍ തന്നെയും രാജ്യം മാപ്പ് ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇത്തരമൊരു പ്രസ്‌താവന ഇന്ന് വരെ ആരും നടത്തിയിട്ടില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ - ഭാരത് ബച്ചാവോ റാലിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി
റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ വിവാദപരാമര്‍ശം മര്യാദയില്ലാത്തതാണെന്നും രാജ്യം മാപ്പ് നല്‍കില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു
ഭാരത് ബച്ചാവോ റാലിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌കര്‍
ദല്‍ഹിയിലെ രാം ലീല മൈതാനത്താണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭാരത് ബച്ചാവോ റാലി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്.