കേരളം

kerala

ETV Bharat / bharat

ചൈനീസ് കടന്നുകയറ്റം; മോദി സർക്കാരിനെതിരെ കോൺഗ്രസ് - നരേന്ദ്ര മോദി

ഡെപ്സോംഗ് സമതലങ്ങളും പാങ്കോംഗ് ത്സോ തടാകവും ചൈന കൈവശപ്പെടുത്തിയതു കൂടാതെ അതിർത്തികളിൽ ചൈന അധികമായി സൈനികരെ വിന്യസിപ്പിക്കുന്നത് വലിയ അപകട സാധ്യതയ സൃഷ്ടിക്കുന്നു എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല.

Randeep Singh Surjewala  Chinese transgressions  India China standoff  India China clash  Ladakh clash  National security  ന്യൂഡൽഹി  ഇന്ത്യൻ നിയന്ത്രണ രേഖ  കടന്നുകയറ്റ ശ്രമങ്ങൾ  ചൈന  നരേന്ദ്ര മോദി  രാജ് നാഥ് സിങ്
ചൈനീസ് കടന്നുകയറ്റം; മോദി സർക്കാരിനെതിരെ കോൺഗ്രസ് പാർട്ടി

By

Published : Jul 19, 2020, 10:08 PM IST

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയില്‍ ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങൾക്കെതിരെ മോദി സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി കോൺഗ്രസ്. ചൈനയുടെ കാര്യത്തിൽ കേന്ദ്രം പുലർത്തുന്ന നിസംഗത രാജ്യത്തിന്‍റെ സുരക്ഷയ്ക്കും പ്രദേശിക സമഗ്രതയ്ക്കും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു എന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല.

ഇന്ത്യൻ ഭൂമിയിൽ ചൈനീസ് അധിനിവേശം നിരന്തരമായ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഡെപ്സോംഗ് സമതലങ്ങളും പാങ്കോംഗ് ത്സോ തടാകവും ചൈന കൈവശപ്പെടുത്തിയതു കൂടാതെ അതിർത്തികളിൽ ചൈന അധികമായി സൈനികരെ വിന്യസിപ്പിക്കുന്നത് വലിയ അപകട സാധ്യതയും സൃഷ്ടിക്കുന്നു എന്ന് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ചൈനയുടെ കാര്യത്തിൽ മോദി സർക്കാർ മാധ്യമങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സുർജേവാല കുറ്റപ്പെടുത്തി.

ചൈനീസ് അതിക്രമങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ ഉദ്ധരിച്ച് സംസാരിക്കവെ ഡെപ്സാങ്ങിലും ദൗലത് ബേഗ് ഓൾഡിയിലും ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി കോൺഗ്രസ് നേതാവ് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിലെ പട്രോളിംഗ് പോയിന്‍റ് 10 മുതൽ 13 വരെയുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്‍റെ പട്രോളിംഗിന് തടസങ്ങൾ സൃഷ്ടിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ ചുറ്റളവിൽ എട്ട് മുതൽ നാല് കിലോമീറ്റർ വരെ ചൈന പിടിച്ചെടുത്തിട്ടുണ്ടെന്നും മൂവായിരത്തോളം ചൈനീസ് സൈനികർ ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ലേ സന്ദർശനത്തെക്കുറിച്ചും സുർജേവാല പരാമർശിച്ചു. ചൈനയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ അത് എത്രത്തോളം പരിഹരിക്കാനാകുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്നുമുള്ള രാജ് നാഥ് സിങിന്‍റെ പ്രസ്താവനയുടെ അർഥമെന്താണെന്ന് സുർജേവാല ചോദിച്ചു.

ABOUT THE AUTHOR

...view details