ന്യൂഡല്‍ഹി:ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ ഭാരതീയ ജനതാ പാർട്ടി പണം നല്‍കി സ്വാധീനിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചതോടെയാണ് ഇത്തരത്തിലൊരു ആരോപണവുമായി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് പണവും മത്സരിക്കാന്‍ ബിജെപി ടിക്കറ്റും ലഭിച്ചതായി അക്ഷയ് പട്ടേലും കങ്കാരിയയും ടേപ്പിൽ സമ്മതിച്ചതായി കഴിഞ്ഞ ദിവസം പാർട്ടി നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞിരുന്നു. രാജിവച്ച എട്ട് കോണ്‍ഗ്രസ് എംഎൽഎമാരിൽ അഞ്ചുപേർക്ക് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നൽകിയിട്ടുണ്ട്. എട്ട് നിയമസഭാ സീറ്റുകകളിലേക്കായി നവംബർ മൂന്നിനാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 10ന് നടക്കും.
ഗുജറാത്തില്‍ എംഎൽഎമാരെ ബിജെപി പണം നൽകി സ്വാധീനിച്ചുവെന്ന് കോൺഗ്രസ് - ഗുജറാത്ത്
എട്ട് നിയമസഭാ സീറ്റുകകളിലേക്കായി നവംബർ മൂന്നിനാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 10ന് നടക്കും.
ഗുജറാത്തിലെ അബ്ദാസ, ലിംഡി, മോര്‍ബി, ധാരി, ഗദ്ദഡ (എസ്സി), കര്‍ജാന്‍, ഡാങ്സ് (എസ്ടി), കപ്രഡ (എസ്ടി) എന്നീ എട്ട് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജൂണിലെ രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചിരുന്നു. സംസ്ഥാനത്തെ ഈ എട്ട് നിയമസഭാ സീറ്റുകളില്‍ ഏഴിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രദ്യുംസിങ് ജഡേജ, ബ്രിജേഷ് മെര്‍ജ, ജെ വി കകാദിയ, അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നിവര്‍ ചേര്‍ന്ന കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷം ഈ വര്‍ഷം ജൂണില്‍ ബിജെപിയില്‍ ചേര്‍ന്ന അഞ്ച് പേരെയും അതത് നിയമസഭാ സീറ്റുകളായ അബ്ദാസ, മോര്‍ബി, ധാരി, കര്‍ജാന്‍, കപ്രഡ എന്നിവിടങ്ങലില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ജൂണില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാന്‍ ഈ അഞ്ച് എംഎല്‍എമാരുടെ രാജി സഹായത്തോടെ ബിജെപിക്ക് കഴിഞ്ഞിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മറ്റ് മൂന്ന് പേരായ ലിംബിയില്‍ നിന്നുള്ള സോമാ പട്ടേല്‍, ഡാങ്സില്‍ നിന്നുള്ള മംഗല്‍ ഗവിത്, ഗദ്ദയില്‍ നിന്നുള്ള പ്രവീണ്‍ മാരു എന്നിവര്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച ശേഷം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് സി ആര്‍ പാട്ടീല്‍ എന്നിവര്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.