ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കുക ഇന്ത്യയെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍റെ 134ആം സ്ഥാപകദിനമായ ഇന്ന് എ.ഐ.സി.സി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സോണിയാഗാന്ധി പതാകയുയര്‍ത്തി.
പൗരത്വഭേദഗതി നിയമം; കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം
കോണ്‍ഗ്രസിന്‍റെ 134ആം സ്ഥാപകദിനമായ ഇന്ന് എ.ഐ.സി.സി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സോണിയാഗാന്ധി പതാകയുയര്‍ത്തി.
രാഹുല്‍ഗാന്ധി, ഡോ.മന്‍മോഹന്‍ സിങ്,മോത്തിലാല്‍ വോറ,എ.കെ ആന്‍റണി തുടങ്ങി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നോട്ടുനിരോധനത്തേക്കാള്‍ ഭീകരമാണ് പൗരത്വഭേദഗതി നിയമമെന്നും പൗരത്വം തെളിയിക്കാന്‍ രാജ്യത്തെ ഓരോ പൗരനോടും ആവശ്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു.
അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വാദ്ര ലക്‌നൗയിലും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.