കേരളം

kerala

By

Published : Jul 17, 2020, 12:04 PM IST

ETV Bharat / bharat

രാജസ്ഥാനിൽ വിമത എം‌എൽ‌എമാരെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്കൊപ്പം നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് പാർട്ടി നടപടി

Rajasthan
Rajastham

ജയ്‌പൂർ:രാജസ്ഥാൻ എം‌എൽ‌എമാരായ ഭൻ‌വർ ലാൽ ശർമയെയും വിശ്വേന്ദ്ര സിംഗിനെയും പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. കാരണം കാണിക്കൽ നോട്ടീസ് നൽകി കോൺഗ്രസ് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് എംഎൽഎമാരുടെ പുറത്താക്കൽ പ്രഖ്യാപിച്ചത്.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്, ബിജെപി നേതാവ് സഞ്ജയ് ജെയിൻ, കോൺഗ്രസ് എംഎൽഎ ഭൻവർ ലാൽ ശർമ എന്നിവർ കൈക്കൂലി നൽകുന്നതിനെക്കുറിച്ചും രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതായി കരുതുന്ന ശബ്ദ രേഖകൾ പുറത്തുവന്നിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സുർജേവാല ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിനെയും കോൺഗ്രസ് എം‌എൽ‌എ ഭൻ‌വർ ലാൽ ശർമ, ബിജെപി നേതാവ് സഞ്ജയ് ജെയിൻ എന്നിവരെയും അറസ്റ്റ് ചെയ്യണമെന്നാണ് സുർജേവാല ആവശ്യപ്പെട്ടത്. എം‌എൽ‌എമാർക്ക് കൈക്കൂലി നൽകാൻ കള്ളപ്പണം ആര് നൽകിയെന്ന കാര്യത്തിലും അന്വേഷണം നടത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details