ജയ്പൂർ:രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തും സച്ചിൻ പൈലറ്റിന്‍റെ ക്യാമ്പിലുണ്ടായിരുന്ന എംഎൽഎയും തമ്മിൽ സംസാരിക്കുന്നതിന്‍റെ മൂന്ന് ഓഡിയോ ക്ലിപ്പുകൾ കോൺഗ്രസ് പുറത്തുവിട്ടു. ഓഡിയോ ക്ലിപ്പുകൾ ബിജെപിയുടെ ഷെഖാവത്തും പൈലറ്റിന്‍റെ വിശ്വസ്തനായ ഭൻവർലാൽ ശർമയും തമ്മിലുള്ള സംഭാഷണങ്ങളാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ക്യാമ്പ് അറിയിച്ചു
രാജസ്ഥാനിൽ കോണ്‍ഗ്രസ് വിമതരും ബിജെപി നേതാക്കളും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടു - രാജസ്ഥാനിൽ വിമതരും ബിജെപിയും തമ്മിലുള്ള ഓഡിയോ കോൺഗ്രസ് പുറത്തുവിട്ടു
ജയ്പൂർ നിവാസിയായ സഞ്ജയ് ജെയിൻ വഴി കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമയുമായി ശെഖാവത്ത് ബന്ധപ്പെട്ടിരുന്നുവെന്ന് ഗെലോട്ടിന്‍റെ ക്യാമ്പ് ആരോപിച്ചു

കോൺഗ്രസ്
ജയ്പൂർ നിവാസിയായ സഞ്ജയ് ജെയിൻ വഴി കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമയുമായി ശെഖാവത്ത് ബന്ധപ്പെട്ടിരുന്നുവെന്ന് ഗെലോട്ടിന്‍റെ ക്യാമ്പ് ആരോപിച്ചു. 30 എംഎൽഎമാരെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള ലക്ഷ്യത്തെക്കുറിച്ചുള്ള ശർമയുടെ അപ്‌ഡേറ്റുകളാണ് ഓഡിയോയെന്ന് ക്യാമ്പ് വ്യക്തമാക്കി. ശർമ്മയും മറ്റ് എംഎൽഎമാരും എട്ട്, 10 ദിവസത്തോളം ഹോട്ടലിൽ താമസിക്കണമെന്നും ഓഡിയോയിൽ പറയുന്നുണ്ട്.