ന്യൂഡല്‍ഹി:രാജ്യത്തിന്‍റെ 71-ാം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ മൂല്യം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്ന പ്രതിഷേധവുമായി കോണ്‍ഗ്രസ്. പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രിക്ക് ഭരണഘടയുടെ പകര്‍പ്പ് അയച്ചുകൊടുത്തു. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചു നോക്കണമെന്നും കുറിച്ചിട്ടുണ്ട്. പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ വേഗം നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ദയവുചെയ്ത് ഇതൊന്ന് വായിക്കുക. സ്‌നേഹാദരങ്ങളോടെ കോണ്‍ഗ്രസ് എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ച് കൊടുത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം - കോണ്‍ഗ്രസ്
പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ വേഗം നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ദയവുചെയ്ത് ഇതൊന്ന് വായിക്കുക. സ്‌നേഹാദരങ്ങളോടെ കോണ്‍ഗ്രസ് എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്
കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നിരവധി ട്വീറ്റുകളാണ് കോണ്‍ഗ്രസ് ഓഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നല്‍കിയിരിക്കുന്നത്. അതോടൊപ്പം കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാമന്ത്രിക്കായി ആമസോണില്‍ ഭരണഘടന ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ടും കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.