ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു; വിവരം ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് - കോണ്‍ഗ്രസ്
ഇന്നലെ രാത്രി ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ കേണലടക്കം മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്.
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ കേണലടക്കം മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ച വിവരം ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ്. സൈനികരുടെ മരണം ഞെട്ടിപ്പിക്കുന്നതും, വിശ്വസിക്കാനാവാത്തതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വീറ്റ് ചെയ്‌തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിവരം സ്ഥിരീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിങ്കളാഴ്‌ച രാത്രി ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ- ചൈന ഏറ്റുമുട്ടലിലാണ് സൈനിക ഓഫീസറടക്കം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ആര്‍മി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പരിഹാരത്തിനായി ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക മേധാവികള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതായും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ആഴ്‌ചകളിലായി ഗാല്‍വന്‍ താഴ്‌വരയില്‍ ഇരു രാജ്യങ്ങളും സൈനിക ശക്തി വര്‍ധിപ്പിച്ചിരുന്നു.