ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വെറും വാചക കസര്‍ത്തെന്ന് കോണ്‍ഗ്രസ്. 21 ദിവസത്തെ ലോക്‌ഡൗണ്‍ കാരണം രാജ്യം വലിയ സാമ്പിത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ജനങ്ങള്‍ ജീവതം വഴിമുട്ടി നില്‍ക്കുമ്പോള്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാതെ പ്രധാന മന്ത്രി പ്രതിസന്ധിയെ കൂടുതല്‍ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്.
സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാതെ മോദി; വിമര്‍ശിച്ച് കോണ്‍ഗ്രസ് - പ്രധാനമന്ത്രി നരേന്ദ്ര മോദി
സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി പ്രതിസന്ധിയെ കൂടുതല്‍ ദുരിതത്തില്‍ ആക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ജനങ്ങള്‍ 21 ദിവസങ്ങള്‍ക്കപ്പറം 19 ദിവസം കൂടി സ്വയം പ്രതിരോധിക്കണം. പണവും ഭക്ഷണവും ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ കൂട്ടാക്കുന്നില്ല. എന്‍റെ പ്രിയപ്പെട്ട രാജ്യമേ... കരയുക എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രധാന മന്ത്രിയുടെ പ്രസംഗത്തിന് തൊട്ടു പിന്നാലെ ട്വീറ്റ് ചെയ്‌തത്. മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിയും രംഗത്തെത്തി. നാടകീയത നിറഞ്ഞ പ്രസംഗത്തില്‍ വിശദമായ വിവരങ്ങളോ, സാമ്പത്തിക സാഹയങ്ങളെ കുറിച്ചോ പ്രതിബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയാന്‍ ലോക്‌ഡൗണ്‍ ആവശ്യമാണ്. എന്നാല്‍ എല്ലാ അതില്‍ അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.