പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഗോവ പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ ആണ് ആവശ്യവുമായി രംഗത്തെത്തിയത്. പ്രമോദ് സാവന്ത് അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് യാതൊരുവിധത്തിലുള്ള പുരോഗമനവുമുണ്ടായിട്ടില്ലെന്നും ചോഡങ്കർ പറഞ്ഞു.
ഗോവ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് - പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഗോവ സർക്കാർ പരാജയം
പ്രമോദ് സാവന്ത് അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് യാതൊരുവിധത്തിലുള്ള പുരോഗമനവുമുണ്ടായിട്ടില്ലെന്ന് ഗോവ പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ പറഞ്ഞു.
![ഗോവ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് Cong says Goa govt failed to address issues, asks CM to quit പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഗോവ സർക്കാർ പരാജയം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5717674-thumbnail-3x2-kkkk.jpg)
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഗോവ സർക്കാർ പരാജയം; മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കോൺഗ്രസ്
സംസ്ഥാനത്ത് വലിയ രീതിയിൽ തൊഴിലില്ലായ്‌മ രൂക്ഷമായെന്നും ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണുള്ളതെന്നും ചോഡങ്കർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രിപദം രാജിവെക്കണമെന്നും ചോഡങ്കർ പറഞ്ഞു.