ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനങ്ങളെ എതിര്‍ക്കുന്നത് കോണ്‍ഗ്രസിന്‍റെ ശീലമെന്ന് കേശവ് മൗര്യ - പൗരത്വ നിയമം
ബിജെപി സര്‍ക്കാരിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കുകയെന്നത് കോണ്‍ഗ്രസിന്‍റെ ശീലമാണെന്നും അതിന്‍റെ ഭാഗമായാണ് പൗരത്വ ഭേദഗതിയെയും എതിര്‍ത്തതെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്‍റെ ജനോപകാരപ്രദമായ തീരുമാനങ്ങളെ എതിര്‍ക്കുക എന്ന ശീലത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് പൗരത്വ നിയമത്തെയും എതിര്‍ക്കുന്നതെന്ന് ഉത്തര്‍ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് മൗര്യ. രാമനാഥസ്വാമി ക്ഷേത്ര ദര്‍ശനത്തിനായി രാമേശ്വരത്തെത്തിയതായിരുന്നു അദ്ദേഹം. ബിജെപി ജനങ്ങള്‍ക്ക് അനുകൂലമായ നടപടികളാണ് സ്വീകരിക്കുന്നത്. ബിജെപി സര്‍ക്കാരിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കുകയെന്നത് കോണ്‍ഗ്രസിന്‍റെ ശീലമാണെന്നും അതിന്‍റെ ഭാഗമായാണ് പൗരത്വ ഭേദഗതിയെയും എതിര്‍ത്തതെന്നും മന്ത്രി പറഞ്ഞു. പൗരത്വ നിയമം മാത്രമല്ല കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കിയപ്പോഴും വിവിധ ജനക്ഷേമ പദ്ധതികള്‍ നടപ്പാലാക്കിയപ്പോഴും കോണ്‍ഗ്രസ് ഇതേരീതിയില്‍ തന്നെയാണ് വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. അയോധ്യ ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്നും ക്ഷേത്ര നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.