ന്യൂഡൽഹി: പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള കോൺഗ്രസ് നയ രൂപീകരണ യോഗം ഇന്ന്. പാർട്ടിയുടെ ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും. കൊവിഡ്, സമ്പദ്‌വ്യവസ്ഥ, ചൈനയുമായുള്ള ഏറ്റുമുട്ടൽ എന്നീ വിഷയങ്ങൾ ചർച്ചയാകും.
എ.ഐ.സി.സി നയ രൂപീകരണ യോഗം ഇന്ന് - Cong Parliamentary
കോൺഗ്രസ് നയ രൂപീകരണ യോഗത്തിൽ കൊവിഡ്, സമ്പദ്‌വ്യവസ്ഥ, ചൈനയുമായുള്ള ഏറ്റുമുട്ടൽ എന്നീ വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൻ്റെ പുരോഗതിയും ചർച്ച ചെയ്യും. ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
മൻമോഹൻസിങ്, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, എ.കെ ആൻ്റണി, ആനന്ദ് ശർമ, ആദിർ രഞ്ജൻ ചൗധരി, കെ.സുരേഷ്, കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മാണികം ടാഗോർ, രവനീത് ബിട്ടു, മനീഷ് തിവാരി, ജയറാം രമേശ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം ആദ്യമായാണ് സോണി ഗാന്ധിയും രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളെ കാണുന്നത്. കഴിഞ്ഞ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൻ്റെ പുരോഗതിയും ചർച്ച ചെയ്യും. പാര്‍ട്ടിയുടെ ദൗര്‍ബല്യം കത്തിലൂടെ ചൂണ്ടിക്കാട്ടിയ നേതാക്കളെ നയരൂപീകരണ യോഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവർ യോഗത്തിൽ പങ്കെടുക്കും.