കേരളം

kerala

By

Published : Feb 4, 2020, 5:34 AM IST

ETV Bharat / bharat

എല്‍ഐസി ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കത്തെ കോൺഗ്രസ് എതിർക്കുമെന്ന് പി.ചിദംബരം

ചെന്നൈയിൽ ദക്ഷിണേന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള പ്രഭാഷണത്തിന് ശേഷം ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുതിർന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം.

LIC listing  P Chidambaram  Congress  Life Insurance Corporation of India  Budget  Finance  പി.ചിദംബരം  കേന്ദ്രത്തിനെതിരെ ചിദംബരം  എല്‍ഐസി ഓഹരി വില്പന
എല്‍ഐസി ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കത്തെ കോൺഗ്രസ് എതിർക്കുമെന്ന് പി.ചിദംബരം

ചെന്നൈ: എല്‍ഐസി ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം. നീക്കത്തെ കോൺഗ്രസ് എതിർക്കുമെന്ന് ചിദംബരം പറഞ്ഞു. ലോകത്തെ തന്നെ വൻകിട ഇൻഷുറൻസ് കമ്പനികളില്‍ നിന്ന് പോലും കടുത്ത മത്സരമുണ്ടായിട്ടും എല്‍ഐസി ലാഭത്തിലാണ്. കഴിഞ്ഞ വർഷം ആദ്യത്തെ പ്രീമിയം ഷെയറും അഞ്ച് ശതമാനം വർധിപ്പിച്ചെന്നും ചിദംബരം പറഞ്ഞു. 2020-21വെ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ വില്‍ക്കുകയാണെന്ന തീരുമാനം അറിയിച്ചത്.

എല്‍ഐസി ലാഭകരമായാണ് പ്രവർത്തിക്കുന്നതെന്ന് ചെന്നൈയില്‍ സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ മുൻ ധനമന്ത്രി പി.ചിദംബരം പറഞ്ഞു. എന്തുകൊണ്ടാണ് എല്‍ഐസി വില്‍ക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണം. എല്‍ഐസിയുടെ മാനേജ്മെന്‍റ് സംസ്കാരമോ തൊഴില്‍ സംസ്കാരമോ മോശമായതിനാലാണോയെന്ന് വ്യക്തമാക്കണമെന്ന് ചിദംബരം വിമർശിച്ചു. അഞ്ചോ പത്തോ ശതമാനം വിറ്റഴിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് എല്‍ഐസിയുടെ ഉടമസ്ഥാവകാശത്തെ മാറ്റാൻ പോകുന്നില്ലെന്നും ചിദംബരം പറഞ്ഞു. കമ്പനികൾക്കുള്ള ഡിവിഡന്‍റ് ഡിസ്ട്രിബ്യൂഷൻ നികുതി നിർത്തലാക്കണമെന്ന് ബജറ്റില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിഡിടി കാര്യക്ഷമമായ നികുതിയാണ്. ഇതിലൊരു ഒഴിവാക്കലിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രിയായിരിക്കെ ചിദംബരമാണ് ഇത് അവതരിപ്പിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ പിൻഗാമികളായ പ്രണബ് മുഖർജി, അരുൺ ജെയ്‌റ്റ്‌ലി എന്നിവർ ഡിഡിടിയില്‍ ഉറച്ച് നിന്നെങ്കിലും മുംബയിലെ വിദേശ നിക്ഷേപകരുടെ ലോബി അതിനെതിരെ പോയെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന്, സർക്കാർ ഇത് സ്വകാര്യവത്കരിക്കുന്നതിൽ തനിക്ക് സംശയമുണ്ടെന്ന് മുൻ മന്ത്രി പറഞ്ഞു. ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് ഒപ്റ്റിക്കല്‍ ഫൈബർ പോലുള്ള വലിയ ആസ്തികൾ ഉണ്ടെങ്കിലും അതിന്‍റെ ഉപയോഗം കാലഹരണപ്പെട്ടതായും ഇന്നത്തെ വിപണിയില്‍ മത്സരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎസ്എൻഎല്‍ കുത്തക കാലഘട്ടത്തില്‍പ്പെട്ടതാണെന്നും വ്യത്യസ്തമായ തൊഴില്‍ സംസ്കാരമുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു. ബിഎസ്എൻഎല്ലിന്‍റെ സ്വകാര്യവത്കരണത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ല. എന്നാല്‍ ആ സ്വത്ത് കേന്ദ്രം എങ്ങനെ വിനിയോഗിക്കാൻ പോകുന്നു എന്നത് അറിയാൻ ആഗ്രിഹിക്കുന്നുണ്ട്. ഇത്രയും വലിയൊരു ആസ്തി ന്യായമായും സുതാര്യമായും വിനിയോഗിച്ച് മുഴുവൻ മൂല്യവും നേടിയെടുക്കാൻ പോകുകയാണോ എന്നും അദ്ദേഹം പരിഹസിച്ചു. 2019-20ലെ സാമ്പത്തിക സർവേയിലെ താലിനോമിക്സിനെയും അദ്ദേഹം പരാമർശിച്ചു. പത്തില്‍ ഒൻപത് പേർ വിശ്വസിക്കുന്നത് താലി ഭക്ഷണത്തിന്‍റെ വില കുറഞ്ഞതായി കരുതപ്പെടുന്നു. സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂർത്തി വി.സുബ്രഹ്മണ്യം പറഞ്ഞത് അതല്ല. താലി ഭക്ഷണം സാധാരണക്കാർക്ക് കൂടുതല്‍ താങ്ങാനാവുന്നതായി എന്നാല്‍ വില കുറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ ഡിമാൻഡ് നിയന്ത്രിതമാണെന്നും നിക്ഷേപം പട്ടിണിയിലാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. സാമ്പത്തിക പരിമിതി ഉണ്ടായിരിന്നിട്ടും കേന്ദ്രം ചെലവ് ചുരുക്കാൻ തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ പല നീണ്ട കാര്യപരിപാടികളും മാറ്റി വയ്ക്കേണ്ടി വന്നു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതി ഇന്ന് ഗ്രാമീണ ഇന്ത്യയെ ഉയർത്തിപ്പിടിക്കുകയാണ്. എന്നാല്‍ ഈ പദ്ധതിക്കായി 71000 കോടി ചെവഴിക്കാമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും അടുത്ത വർഷത്തേക്ക് 61,500 കോടി മാത്രമാണ് ബജറ്റില്‍ മാറ്റിവച്ചത്. ഗ്രാമീണ തൊഴിൽ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ ധനമന്ത്രി അനുവദിക്കണമായിരുന്നു. സാധാരണ ജനങ്ങളുടെ കയ്യിൽ പണം ലഭിച്ചെന്ന് ഉടൻ ഉറപ്പാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, പ്രധാനമന്ത്രി കിസാൻ പദ്ധതി വളരെ ശക്തമായ ഒരു പരിപാടിയല്ല, മറിച്ച് നല്ലൊരു പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു

ABOUT THE AUTHOR

...view details