ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക് ജയ് വിളിച്ച വീഡിയോ ചർച്ചയാകുന്നു. ജയ് വിളിക്കാൻ ഉദ്ദേശിച്ചത് പ്രിയങ്കാ ഗാന്ധിക്കാണ് എന്നാൽ നാക്ക് ചതിച്ചു. നടി പ്രിയങ്കാ ചോപ്രക്കായിരുന്നു ജയ് വിളി കിട്ടിയത്. കോണ്‍ഗ്രസ് നേതാവിനാണ് അമളി സംഭവിച്ചത്.
'പ്രിയങ്കാ ചോപ്ര സിന്ദാബാദ്' നാക്ക് പിഴച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ - പ്രിയങ്കാ ഗാന്ധി
കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് പ്രാദേശിക നേതാവായ സുരേന്ദര്‍കുമാര്‍ പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്
കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് പ്രാദേശിക നേതാവായ സുരേന്ദര്‍കുമാര്‍ പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഭാഷ് ചോപ്രയും ഇതേ സമയം വേദി പങ്കിട്ടിരുന്നു.
'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്..' എന്നായിരുന്നു സുരേന്ദര്‍ കുമാറിന്‍റെ ആവേശം നിറഞ്ഞ മുദ്രാവാക്യം. അബദ്ധം സമീപത്ത തന്നെ ഉണ്ടായിരുന്ന സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തുകയും സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു.