ശ്രീനഗർ: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. കശ്മീരില്‍ വീട്ടു തടങ്കലിലാക്കപ്പെട്ട ഫറൂഖ് അബ്ദുള്ളയെ മോചിതനാക്കി ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് പൊതുസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ് ഏഴ് മാസമായി ഫറൂഖ് അബ്ദുള്ള വീട്ടു തടങ്കലിലായിരുന്നു .
ഫറൂഖ് അബ്ദുള്ളയെ ഗുലാം നബി ആസാദ് സന്ദര്‍ശിച്ചു
83 കാരനായ ഫറൂഖ് അബ്‌ദുള്ള ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടു തടങ്കലില്‍ നിന്നും മോചിതനാകുന്നത്.
കശ്മീരില്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ ഫറൂഖ് അബ്ദുള്ളയെ ഗുലാം നബി ആസാദ് സന്ദര്‍ശിച്ചു
തടവിലാക്കപ്പെട്ട നേതാക്കളെ എത്രയും വേഗം മോചിപ്പിക്കണമെന്നും കശ്മീരിനെ സ്വതന്ത്രമാക്കണമെന്നും ഗുലാം നബി ആസാദ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഫറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ളയും രണ്ട് മാസമായി തടങ്കലിലാണ് . മോചിതനായ ശേഷം ഫറൂഖ് അബ്ദുള്ള ശ്രീനഗറിലെ സബ്ജയിലില്‍ തടവില്‍ കഴിയുന്ന മകനെ കണ്ടു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹ്ബൂബ മുഫ്തി ഉള്‍പ്പടെ ജമ്മു കശ്മീരിലെ മിക്ക മുതിര്‍ന്ന നേതാക്കളും വീട്ടുതടങ്കലിലാണ്.