ന്യൂഡൽഹി:ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിൽ അന്വേഷണം നടത്താൻ കോൺഗ്രസിന്‍റെ വസ്തുതാന്വേഷണ സമിതി ഇന്ന് ക്യാമ്പസ് സന്ദർശിക്കും. സുഷ്മിത ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥികളോട് സംവദിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും. മുന്‍ എന്‍എസ്‌യുഐ പ്രസിഡന്റുമാരായ അമൃത ധവാന്‍, ഹൈബി ഈഡന്‍ എംപി, ജെഎന്‍യു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഹസീർ സുസൈൻ എന്നിവർ സമിതിയിലെ അംഗങ്ങളാണ് .
ജെഎൻയു അക്രമം ; കോൺഗ്രസിന്‍റെ വസ്തുതാന്വേഷണ സമിതി ഇന്ന് ക്യാമ്പസിലെത്തും - ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിൽ അന്വേഷണം
സുഷ്മിത ദേവിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വിദ്യാർഥികളോട് സംവദിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും.
ജെഎൻയു ആക്രമണം; കോൺഗ്രസിന്‍റെ വസ്തുതാന്വേഷണ സമിതി ഇന്ന് ക്യാമ്പസിലെത്തും
സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാതെ പരാതിക്കാർക്കെതിരെ നടപടിയെടുത്ത പൊലീസിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പരാതിക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തത് അപമാനകരമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നാലെ ജെഎൻയു യൂണിയൻ നേതാവ് ഐഷി ഘോഷിനെതിരെ സർവകലാശാല രജിസ്ട്രേഷൻ തകരാറിലാക്കിയെന്ന കേസിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.