ന്യൂഡൽഹി:പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഉടൻ നടത്തണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കർഷകരുടെ പ്രതിഷേധത്തിനിടയിലാണ് ശീതകാല സമ്മേളനം നടത്തണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചത്. കർഷകർ ഡൽഹി ഉപരോധിച്ചു, സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണ്, ഈ സാഹചര്യത്തില്‍ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഉടൻ ചേരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഉടൻ നടത്തണമെന്ന് മനീഷ് തിവാരി
കർഷകരുടെ പ്രതിഷേധത്തിനിടയിലാണ് ശീതകാല സമ്മേളനം നടത്തണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചത്
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ശീതകാല സമ്മേളനം ചേരുന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചൈന നമ്മുടെ ഭൂമിയിലെ 1000 ചതുരശ്ര കിലോമീറ്ററിൽ അതിക്രമിച്ച് കടക്കുന്നത് തുടരുകയാണ്, കൊവിഡ് കേസുകൾ 95 ലക്ഷമാണ്, കൊവിഡ് ബാധിച്ച് എട്ട് മാസത്തിനുള്ളിൽ 1.38 ലക്ഷം പേർ മരിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,62,809 ആയി. 1,37,621 പേർ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ് വാക്സിൻ വിതരണം സംബന്ധിച്ച വിഷയത്തിൽ സർക്കാർ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ചു.