കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ ഇന്ധന വില വര്‍ധനവ്; പ്രതിഷേധിച്ച് കോണ്‍ഗ്രസ് - ഡല്‍ഹിയില്‍ ഇന്ധന വില വര്‍ധനവ്; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂട്ടിയത്

Congress  diesel  petrol  fuel prices  ഡല്‍ഹിയില്‍ ഇന്ധന വില വര്‍ധനവ്; പ്രതിഷേധിച്ച് കോണ്‍ഗ്രസ്  ong demands rollback in diesel, petrol prices in Delhi
ഡല്‍ഹിയില്‍ ഇന്ധന വില വര്‍ധനവ്; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

By

Published : May 5, 2020, 10:50 PM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അപ്രതീക്ഷിതമായി വര്‍ധിപ്പിച്ച പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇന്ധനവില വര്‍ധന ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും നടപടി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂട്ടിയത്. പെട്രോളിനും ഡീസലിനും 27 ശതമാനവും 16. 75 ശതമാനവും ഉണ്ടായിരുന്ന വാറ്റ് 30 ശതമാനത്തിലേക്കാണ് വർധിപ്പിച്ചത്. 2004 ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നിലവില്‍ വന്ന വാറ്റ് നിയമം അനുസരിച്ച് പെട്രോളിന് 20 ശതമാനവും ഡീസലിന് 12.5 ശതമാനവുമായിരുന്നു വാറ്റ് നികുതി. എന്നാല്‍ 2015 ല്‍ ഭരണത്തില്‍ വന്ന എഎപി സര്‍ക്കാര്‍ വാറ്റ് നികുതി ഉയര്‍ത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details