ന്യൂഡൽഹി: പ്രോട്ടോക്കോൾ പരാമർശത്തിൽ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ലഡാക്ക് സംഘർഷത്തിൽ ഇന്ത്യൻ സൈനികർ നിരായുധരായിരുന്നോ എന്ന ചോദ്യത്തിന് പ്രോട്ടോക്കോൾ പരാമർശിച്ചതിനാണ് ജയ്‌ശങ്കറിനെതിരെ വിമർശനവുമായി കപിൽ സിബൽ രംഗത്തെത്തിയത്. നമ്മുടെ സൈനികർ ആക്രമിക്കപ്പെട്ടാൽ സംരക്ഷിക്കാൻ ആയുധങ്ങൾക്കല്ലാതെ മറ്റൊരു പ്രോട്ടോക്കോളിനും സാധിക്കില്ല. 1996 അല്ലെങ്കിൽ 2005 കരാറുകൾ നമ്മുടെ സൈനികരെ ആയുധം എടുക്കുന്നതിൽ നിന്ന് തടയുന്നു. ദീർഘ കാല പരിശീലന(1996 അല്ലെങ്കിൽ 2005)ത്തിന്‍റെ അടിസ്ഥാനത്തിൽ ഗൽവാനിൽ സംഘർഷം നടന്ന ദിവസം സൈനികർ തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.
ലഡാക്ക് സംഘർഷം; പ്രോട്ടോക്കോൾ പരാമർശത്തിൽ വിദേശകാര്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ്
ലഡാക്ക് സംഘർഷത്തിൽ ഇന്ത്യൻ സൈനികർ നിരായുധരായിരുന്നോ എന്ന ചോദ്യത്തിന് പ്രോട്ടോക്കോൾ പരാമർശിച്ചതിനാണ് വിദേശകാര്യമന്ത്രി ജയ്‌ശങ്കറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തിയത്
ലഡാക്ക് സംഘർഷം; പ്രോട്ടോക്കോൾ പരാമർശത്തിൽ വിദേശകാര്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ്
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായി ഏറ്റുമുട്ടുന്നതിനിടെ ഇന്ത്യൻ സൈനികരെ നിരായുധരാക്കിയത് എന്തുകൊണ്ടാണ്?, നിരായുധരായ നമ്മുടെ സേനയെ ആക്രമിക്കാൻ ചൈനക്ക് എങ്ങനെ ധൈര്യം വന്നു?, എന്തുകൊണ്ടാണ് നമ്മുടെ സൈനികര്‍ നിരായുധരായി കൊല്ലപ്പെട്ടത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ഉന്നയിച്ചിരുന്നു.