ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം, രോഹിത് ശർമയ്ക്ക് ഖേല്‍രത്ന - Rajiv Gandhi Khel Ratna Award
ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം. രോഹിത് ശർമ ഉൾപ്പെടെ അഞ്ച് പേർക്ക് ഖേല്‍രത്ന. ദ്യുതി ചന്ദിനും ഇശാന്ത് ശർമയും അടക്കം 27 പേർക്ക് അർജുന അവാർഡ്.
ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റും ഒളിമ്പ്യനുമായ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് പേർക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. സ്പ്രിന്‍റർ ദ്യുതി ചന്ദിനും ക്രിക്കറ്റ് താരം ഇശാന്ത് ശർമയും അടക്കം 27 പേർക്ക് അർജുന അവാർഡും പ്രഖ്യാപിച്ചു. രോഹിതിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യൻ ഗെയിംസ് സ്വർണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, പാരാലിമ്പിക്‌സ് സ്വർണമെഡല്‍ ജേതാവ് മാരിയപ്പൻ തങ്കവേലു, ബോക്‌സിങ് താരം റാണി എന്നിവർക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. 2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ പരംജീത്ത് കൗർ, റോസക്കുട്ടി, കെഎം ബീനാമോൾ എന്നിവർക്കൊപ്പം 4* 400 മീറ്റർ റിലേയില്‍ മത്സരിച്ചിട്ടുണ്ട്. ഇപ്പോൾ സായിയില്‍ പരിശീലകയാണ്.