രാജ്യത്തെ ധനകാര്യ സംവിധാനത്തിൽ ഹ്രസ്വകാല ആവശ്യങ്ങൾ നടത്തുന്നതിനായുള്ള സാമ്പത്തിക ദ്രവ്യത ഉണ്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭാവിയിലെ വളർച്ച ഉറപ്പുവരുത്തുന്നതിനായി ദീർഘകാലമായി നടപ്പിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന നയ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ കൊവിഡ് പ്രതിസന്ധിയെ സര്‍ക്കാർ ഒരു വേദിയായി ഉപയോഗപ്പെടുത്തി. ഇന്ത്യയെ ആഗോള നിക്ഷേപക സമൂഹങ്ങൾക്ക് മുന്നിൽ ആകർഷകമായ സ്ഥാനമായി അവതരിപ്പിക്കുകയും ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബിസിനസ് ശൃംഖലകളുടെ ഒരു ഗണ്യമായ പങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് പുതിയ സാമ്പത്തിക നയ പരിഷ്‌കാരങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതോടൊപ്പം നിലവിലെ പ്രതിസന്ധി മറികടക്കാനായി ഗ്രാമങ്ങളിലും നഗരങ്ങളിലും പാര്‍ക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സൗജന്യ ഭക്ഷ്യധാന്യങ്ങൾ, പാചക വാതകം തുടങ്ങിയവയിലൂടെ സർക്കാർ സാമ്പത്തിക ആശ്വാസം ഉറപ്പ് വരുത്തുന്നു.
ലോക്ക് ഡൗണിന്‍റെ തുടക്കത്തിൽ പ്രധാനമന്ത്രി ഗരിബ് കല്യാൺ പദ്ധതിയുടെ ഭാഗമായാണ് ക്ഷേമ പദ്ധതികളിൽ ഭൂരിഭാഗവും പ്രഖ്യാപിച്ചത്. ഈ ആനുകൂല്യങ്ങളിൽ പലതും ധനമന്ത്രി നിർമല സീതാരാമൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് കീഴിൽ കൂടുതല്‍ വിപുലീകരിച്ചു. മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ പാക്കേജുകളുടെ മൊത്തം വ്യവസ്ഥകൾ രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ രണ്ട് ശതമാനത്തിന് മുകളിലാണ്. സമ്പദ്‌വ്യവസ്ഥയുടെ നിർണായക മേഖലകളില്‍ കൂടുതല്‍ ധന സമാഹരണം നടത്തുന്നതിന് കൂടുതല്‍ നിക്ഷേപക അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും സര്‍ക്കാരിന്‍റെ മറ്റൊരു ലക്ഷ്യം. സ്വകാര്യമേഖലാ സംരംഭങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ “ഇക്കോ സിസ്റ്റങ്ങൾ” സൃഷ്ടിക്കുക, കാര്യക്ഷമമല്ലാത്തതും തന്ത്രപരമല്ലാത്തതുമായ സർക്കാർ മേഖലാ സംരംഭങ്ങളിൽ നിന്ന് മൂല്യ ഘടകങ്ങള്‍ വേർതിരിച്ചെടുക്കുക എന്നിവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിന്‍റെ വലിയ ഉള്ളടക്ക ലക്ഷ്യങ്ങള്‍.
കൊവിഡ് സൃഷ്‌ടിച്ച അടിയന്തരാവസ്ഥയോട് പ്രതികരിക്കുന്നതിൽ ഇന്ത്യ മാതൃകാപരമായ കാര്യക്ഷമത കാഴ്‌ചവെച്ചു. കേന്ദ്ര സർക്കാർ ഗരിബ് കല്യാൺ പദ്ധതിയുടെ ജനങ്ങൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും വേഗത്തിലാക്കി. അമേരിക്കയിൽ ദുരിതാശ്വാസമായി പണം വിതരണം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഐടി സെർവർ തകർച്ച നേരിട്ടിരുന്നു. യുഎസ്, ജപ്പാൻ തുടങ്ങിയ സമ്പന്ന സമ്പദ്‌വ്യവസ്ഥകള്‍ തെരഞ്ഞെടുത്ത മാര്‍ഗങ്ങള്‍ പിന്തുടരാതെ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ അനുപാതത്തിൽ 70 ശതമാനം കടവും, മൊത്തം ധനക്കമ്മി 6.5 ശതമാനവുമുള്ള ഇന്ത്യ പണം വിതരണം ഇന്ത്യയില്‍ സുഗമമായി നടത്തി. എന്നിരുന്നാലും, അധിക ബജറ്റ് ധനസഹായം കേന്ദ്ര സർക്കാർ എങ്ങനെ ക്രമീകരിക്കുമെന്ന് വ്യക്തമല്ല.
വായ്‌പയെടുക്കൽ പരിധി വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ടെന്ന് ഇരിക്കെ അധിക വായ്‌പ നൽകാൻ കേന്ദ്ര സർക്കാരിന് ആകില്ല. കൂടുതൽ പണം അച്ചടിക്കാൻ ശ്രമിച്ചു കൊണ്ട് ഇന്ത്യ വിപരീത ഫലങ്ങളെ ക്ഷണിച്ചു വരുത്തുമോ?
അഞ്ച് ദിവസത്തെ പത്രസമ്മേളനത്തിലും ധനമന്ത്രി രാഷ്ട്രത്തിന്‍റെ വരുമാന മാർഗങ്ങളെ പറ്റി വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഓഹരി വിറ്റഴിക്കലിലൂടെ സാമ്പത്തിക വിഭവങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാൽ ഇതിനെപ്പറ്റി കേന്ദ്ര സർക്കാർ ഒരു വിശദീകരണവും നൽകിയിട്ടില്ല. ഇത് സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും കാരണമായേക്കാം. ദേശീയപാത സൗകര്യങ്ങൾ സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് പുതിയ പ്രഖ്യാപനം നടത്തുന്നത് സർക്കാർ ഒഴിവാക്കി എന്നതും ശ്രദ്ധേയമാണ്. ദേശീയപാത നിർമാണം ഒരു പ്രധാന തൊഴിൽ ഉല്‍പാദന മാര്‍ഗമായും ആഭ്യന്തര ഉല്‍പാദനത്തിന്‍റെ ഒരു ഗുണിതമായും കണക്കാക്കപ്പെടുന്നതിനാൽ ദേശീയപാത സൗകര്യങ്ങൾ വികസനം ഒഴിവാക്കുന്നത് ആശ്ചര്യകരമാണ്. എന്നിരുന്നാലും ഇതിൽപ്രകാരം പ്രകാരം സർക്കാർ ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.