മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ ഞായറാഴ്‌ച വരെ പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. നഗരത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഔറംഗബാദിൽ 74 കേസുകൾ സ്ഥിരീകരിച്ചതോടെ നഗരത്തിലെ കൊവിഡ് കേസുകൾ 823 ആയി. ഞായറാഴ്‌ച വരെ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കാനാകുക.
ഔറംഗബാദ് ഞായറാഴ്‌ച വരെ പൂർണ ലോക്ക് ഡൗണിൽ
ഔറംഗബാദിൽ 74 കേസുകൾ സ്ഥിരീകരിച്ചതോടെ നഗരത്തിലെ കൊവിഡ് കേസുകൾ 823 ആയി
ഔറംഗബാദ് ഞായറാഴ്‌ച വരെ പൂർണ ലോക്ക് ഡൗണിൽ
ഇതുവരെ നഗരത്തിൽ ഒറ്റ-ഇരട്ട രീതിയിലാണ് കടകൾ തുറന്നിരുന്നത്. എന്നാൽ ഇത് പൂർണമായും നിർത്തിയെന്നും ഔറംഗബാദ് മുനിസിപ്പൽ കമ്മീഷണർ അസ്‌തിക് കുമാർ പാണ്ഡെ പറഞ്ഞു. ജോലിസ്ഥലത്ത് എത്താൻ അനുവദിച്ച പാസുകൾ മെയ് 17 വരെ റദ്ദാക്കുമെന്നും പാണ്ഡെ പറഞ്ഞു.