അസമിലെ കമ്രൂപിൽ ഞായറാഴ്ച മുതൽ ലോക്ക് ഡൗൺ - Assam lock down
ജൂൺ 28 രാത്രി മുതൽ ആരംഭിക്കുന്ന ലോക്ക് ഡൗൺ 14 ദിവസം തുടരും.

Assam
ദിസ്പൂർ:അസമിലെ മെട്രോപൊളിറ്റൻ ജില്ലയായ കമ്രൂപിൽ ഞായറാഴ്ച അർധരാത്രി മുതൽ പുതിയ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ജൂൺ 28 രാത്രി മുതൽ ആരംഭിക്കുന്ന ലോക്ക് ഡൗൺ 14 ദിവസം തുടരും.
ഗുവഹത്തി നഗരം ഉൾപ്പെടെ ലോക്ക് ഡൗണിൽ ആകും. പ്രദേശത്ത് വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്താണ് നടപടി. കൂടാതെ അസമിലുടനീളം നഗരപ്രദേശങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി വാരാന്ത്യ ലോക്ക് ഡൗൺ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.