ഭോപാൽ:മധ്യപ്രദേശിലെ ഗ്വാളിയറിൽ വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ച് ആളുകൾ സംഘം ചേർന്നതിനാണ് കേസെടുത്തിരിക്കുന്നത്.
കൊവിഡ് മാനദണ്ഡം പാലിച്ചില്ല; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് - ഭോപ്പാൽ വാർത്തകൾ
പ്രവർത്തകർ സാമൂഹ്യ അകലം പാലിച്ചിരുന്നില്ലെന്നും മാസ്ക് ധരിച്ചിരുന്നില്ലെന്നും ഗ്വാളിയർ എസ്പി അമിത് സംഘി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു
കൊവിഡ് അനുബന്ധ മാനദണ്ഡം ലംഘിച്ചതിന് നാല് ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രവർത്തകർ സാമൂഹ്യ അകലം പാലിച്ചിരുന്നില്ലെന്നും മാസ്ക് ധരിച്ചിരുന്നില്ലെന്നും ഗ്വാളിയർ എസ്.പി അമിത് സംഘി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.