ന്യൂഡല്‍ഹി:മുസാഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പട്ടിണി മൂലം മരിച്ച സ്‌ത്രീയുടെ വീഡിയോ വൈറലായതോടെ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കി അഭിഭാഷകന്‍. റെയില്‍വെയ്‌ക്കും സര്‍ക്കാറിനെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. പട്ടിണി മൂലം മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോയാണ് വൈറലായത്. മൃതദേഹം മൂടിയിരിക്കുന്ന തുണി കുഞ്ഞ് വലിക്കാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം.
അതിഥി തൊഴിലാളി പട്ടിണി കിടന്ന് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷനില്‍ പരാതി
മുസാഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പട്ടിണി മൂലം മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോയാണ് വൈറലായത്
റെയില്‍വെയുടെയും സര്‍ക്കാറിന്‍റെയും ക്രൂരവും നിരുത്തരവാദിത്വപരവുമായ പ്രവര്‍ത്തിക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു. ട്രെയിനിലും റെയില്‍വെ സ്റ്റേഷനിലും അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നത്. മരിച്ച സ്‌ത്രീയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്‍ പറയുന്നു. ശ്രമിക് ട്രെയിനില്‍ ഗുജറാത്തില്‍ നിന്നും മെയ് 25 നാണ് സ്‌ത്രീയും കുടുംബവും ബിഹാറിലെത്തുന്നത്. ഭക്ഷണം,വെള്ളം,താമസ സൗകര്യം എന്നിവ ലഭിക്കാത്തതിനാല്‍ സ്‌ത്രീ അവശനിലയിലായിരുന്നു.