ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടെന്ന വാദം എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അംഗീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. എന്നാൽ കേന്ദ്രം ഇതുവരെ ഈ വാദം അംഗീകരിച്ചിട്ടില്ല. കൊവിഡ് പടർന്ന് പിടിക്കുന്ന മൂന്നാം ഘട്ടം സമൂഹ വ്യാപനമാണ്. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ച് വരികയാണ്. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ സ്വീകരിച്ച നടപടിയും ഉചിതല്ലെന്ന്സത്യേന്ദർ ജെയിൻ പറഞ്ഞു.
ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടെന്ന് കേന്ദ്രം അംഗീകരിക്കണമെന്ന് സത്യേന്ദർ ജെയിൻ - Community transmission
ദേശീയ തലസ്ഥാനത്ത് സമൂഹ വ്യാപനം വ്യാപനം ഉണ്ടെന്ന വാദം എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അംഗീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. എന്നാൽ കേന്ദ്രം ഇതുവരെ ഈ വാദം അംഗീകരിച്ചിട്ടില്ല.

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വിമാനങ്ങൾ ഡൽഹിയിലും മുംബൈയിലും നിർത്തുന്നതിനാൽ ഈ പ്രദേശങ്ങളിൽ വൈറസ് വ്യാപിക്കാൻ കാരണമായി. വിമാനങ്ങൾ തലസ്ഥാനത്ത് നിർത്തുന്നത് ഒഴിവാക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചു. എന്നാൽ 15 ദിവസത്തിന് ശേഷമാണ് നിർത്തലാക്കിയത്. മുംബൈയിൽ 50,000 ത്തോളവും ഡൽഹിയിൽ 30,000 ത്തോളവും വൈറസ് ബാധിതരുണ്ട്. ഡൽഹിയിൽ 9,000 ത്തോളം കിടക്കകളുണ്ട്. എന്നാൽ പത്ത് ദിവസത്തിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം 50,000 ആയി വർധിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.