ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം ശക്തപ്പെടുന്ന ഇന്ത്യയില്‍ സ്ഥിതി ഗുരുതരമാണെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വലിയ ആശങ്കയുളവാക്കുന്നതാണെന്ന് ഐഎംഎ പ്രസിഡന്‍റ് ഡോക്‌ടര്‍ രാജൻ ശര്‍മ ഇടിവി ഭാരതിനോട് പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ടെസ്‌റ്റുകള്‍ കൂട്ടുന്നതനുസരിച്ച് കൂടുതല്‍ രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സമൂഹവ്യാപനം ആരംഭിച്ചു; സ്ഥിതി ഗുരുതരമെന്ന് ഐഎംഎ - കൊവിഡ് വാര്‍ത്തകള്‍
ദിവസവും 35,000 ഓളം പുതിയ രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവരെ 15,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. ഇത് വലിയ ആശങ്കയുളവാക്കുന്നതാണെന്ന് ഐഎംഎ പ്രസിഡന്‍റ് ഡോക്‌ടര്‍ രാജൻ ശര്‍മ ഇടിവി ഭാരതിനോട് പറഞ്ഞു.
കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള ഡല്‍ഹി, തമിഴ്‌നാട്, ബിഹാര്‍, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും അടുത്തുതന്നെ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നും രാജൻ ശര്‍മ അഭിപ്രായപ്പെട്ടു. ബിഹാറിലെ സാഹചര്യം പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് സമൂഹവ്യാപനമുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദിവസവും 35,000 ഓളം പുതിയ രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവരെ 15,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌ത ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് കൂടിയിട്ടുണ്ട്. പിപിഇ കിറ്റുകളുടെ അപര്യാപ്‌തതയും, മറ്റ് സുരക്ഷാമാര്‍ഗങ്ങളില്ലാത്തതുമാണ് കൊവിഡ് രോഗികളെ പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധിക്കാൻ കാരണം. മറുവശത്ത് രാജ്യം കൊവിഡിനെ പ്രതിരോധിക്കാൻ സര്‍വ സജ്ജമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.