കേരളം

kerala

ETV Bharat / bharat

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് റോസ ദേശ്പാണ്ഡെ അന്തരിച്ചു - റോസ ദേശ്പാണ്ഡെ

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ശ്രീപാദ് അമൃത് ഡാംഗെയുടെ മകളായിരുന്നു 91കാരനായ ദേശ്പാണ്ഡെ.

By

Published : Sep 19, 2020, 7:44 PM IST

മുംബൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ ലോക്സഭാ അംഗവുമായ റോസ ദേശ്പാണ്ഡെ അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വവസതിയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ശ്രീപാദ് അമൃത് ഡാംഗെയുടെ മകളായിരുന്നു 91കാരനായ ദേശ്പാണ്ഡെ.

അഖിലേന്ത്യാ സ്റ്റുഡന്‍റസ് ഫെഡറേഷനിൽ അംഗമായി സന്യക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിലും ഗോവ വിമോചന സമരത്തിലും ദേശ്പാണ്ഡെ പങ്കെടുത്തിട്ടുണ്ട്.

1974ൽ ബോംബെ സൗത്ത് സെൻട്രൽ നിയോജകമണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു. ജോലിക്കാരായ സ്ത്രീകൾക്ക് പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രചാരണത്തിനും അവർ നേതൃത്വം നൽകി. തൊഴിൽ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വനിതാ തൊഴിലാളികളുടെ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ കമ്മിറ്റികളിലും അവർ സേവനമനുഷ്ഠിച്ചു.

ദേശ്പാണ്ഡെ നിര്യാണത്തിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details