മുബൈ: മഹാരാഷ്‌ട്രയില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പൊതുമിനിമം പരിപാടി തയാറാക്കി. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് മുന്‍തൂക്കം നല്‍കുന്ന പരിപാടിയാണ് സഖ്യം പുറത്തുവിട്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് അടിയന്തരമായി വായ്‌പകള്‍ നല്‍കാനും, യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും സഖ്യം ശ്രമിക്കുമെന്നും പ്രഖ്യാപനമുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ തദ്ദേശീയരും, സമൂഹത്തിന്‍റെ താഴെക്കിടയിലുമുള്ള യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ ശ്രമിക്കുമെന്നും മഹാ സഖ്യം പ്രഖ്യാപിച്ചു.
ഒരു രൂപ ക്ലിനിക്ക്, സൗജന്യ വിദ്യാഭ്യാസം; വന്‍ വാഗ്‌ദാനങ്ങളുമായി മഹാ സഖ്യം - മഹാരാഷ്‌ട്ര വാര്‍ത്തകള്‍
മഹാരാഷ്‌ട്രയില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പൊതു മിനിമം പരിപാടി പ്രഖ്യാപിച്ചു.

മുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്‍സിപി നേതാക്കളായ ജയന്ത് പാട്ടീല്‍, നവാബ് മാലിക്, ശിവസേന നേതാവ് എക്‌നാഥ് ഷിന്‍ഡെ എന്നിലര്‍ ചേര്‍ന്നാണ് പൊതുമിനിമം പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ഒരു രൂപ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, അംഗനവാടി ജീവനക്കാരായ സ്‌ത്രീകള്‍ക്ക് ഹോസ്‌റ്റലുകള്‍, തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം, പത്ത് രൂപയ്‌ക്ക് മികച്ച ഉച്ചഭക്ഷണം ലഭ്യമാക്കുമെന്നും ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ചു.