ഹൈദരാബാദില്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ പൊലീസിന് ജയ് വിളിച്ച് രാജ്യം. പൊലീസിന്‍റെ അശ്രദ്ധയിൽ പ്രകോപിതരായിരുന്നവർ ഇപ്പോൾ അവരെ പ്രശംസ കൊണ്ട് മൂടുകയാണ്. #Jai Police! #Jai Jai Police !! #Saaho Sajjanarഎന്നീ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. വനിതാ ഡോക്ടറെ കൊലചെയ്ത അതേ സ്ഥലത്ത് വച്ച് തന്നെയാണ് പ്രതികളെയും പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. വാർത്തകൾ പുറത്ത് വരുമ്പോൾ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥൻ വി.പി. സജ്ജനാറിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ തിരിയുന്നത്.
ചരിത്രം ആവർത്തിച്ച് കമ്മിഷണർ; ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം - #Saaho Sajjanar
ഏറ്റുമുട്ടലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. അതേ സമയം രാജ്യം നടുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോൾ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്

ഇത് ആദ്യസംഭവമല്ല, ഇതിന് മുമ്പും ഇത്തരത്തിൽ ഏറ്റുമുട്ടൽ കൊല നടത്തിയ ഉദ്യോഗസ്ഥനാണ് വി.പി. സജ്ജനാര്‍. 2008 ല്‍ വാറങ്കല്‍ എസ്‌പി ആയിരിക്കുമ്പോള്‍ യുവതികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. അന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടർന്ന് പൊലീസ് വെടിയുതിര്‍ക്കുകയുമായിരുന്നു. രാവിലെ 7.30 നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏറ്റുമുട്ടലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. അതെ സമയം രാജ്യം നടുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോൾ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.