എന്‍എസ്‌ജി പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കമാന്‍ഡോ മരിച്ചു - ഛത്തീസ്‌ഗഡ്
ഉത്തര്‍പ്രദേശ് ഹത്രാസ് സ്വദേശിയായ രൂപേഷ് കുമാറാണ് ചൊവ്വാഴ്‌ച ചികിത്സക്കിടെ മരിച്ചത്.
ഛത്തീസ്‌ഗഡ്: എന്‍എസ്‌ജി പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട കമാന്‍ഡോ ചികിത്സക്കിടെ മരിച്ചു. ഉത്തര്‍പ്രദേശ് ഹത്രാസ് സ്വദേശിയായ രൂപേഷ് കുമാറാണ് ചൊവ്വാഴ്‌ച ചികിത്സക്കിടെ മരിച്ചത്. രണ്ടാം നിലയിലെ ജനലില്‍ കയര്‍കെട്ടുന്നതിനിടെ കൈവഴുതി താഴെക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവും തലയോട്ടിയില്‍ സംഭവിച്ച ക്ഷതവും മരണത്തിന് കാരണമായി. അപകട മരണമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി ഗുരുഗ്രാം എ.സി.പി പ്രീത് പാല്‍ സിംഗ് പറഞ്ഞു. മൂന്ന് വര്‍ഷമായി രൂപേഷ് കുമാര്‍ കമാന്‍ഡോയായി സേവനം അനുഷ്ടിക്കുകയായിരുന്നു.