കർണ്ണാടക : കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരകളിൽ കർണ്ണാടകയിൽ നിന്നുളള നാല് ജെ ഡി എസ് പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ടു . മൂന്ന് പേരെ കാണാതായതായി റിപ്പോർട്ട്. കെ ജി ഹനുമന്തരായപ്പ , എം രങ്കപ്പ , ലക്ഷ്മണ ഗൗഡ രമേശ്, കെ എം ലക്ഷ്മിനാരായണൻ എന്നിവരാണ് കൊല്ലപ്പെട്ടത് . വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം സ്ഥിരീകരിച്ചതായി കർണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു. നോർത്ത് ബെംഗളൂരുവിൽ നിന്നുളള മാരിഗൗഡ , ഹരോക്യനഹള്ളി പുട്ടരാജു, എച്ച് ശിവുകുമാർ എന്നിവരെയാണ് കാണാതായത്.
കൊളംബോ സ്ഫോടനം ; രണ്ട് ജെഡിഎസ് നേതാക്കൾ കൊല്ലപ്പെട്ടു
കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ ഏപ്രിൽ 20നാണ് ഇവർ കൊളംബോയിലേക്ക് പോയത്.
ഫയൽചിത്രം
തനിക്ക് വ്യക്തപരമായി അറിയാവുന്ന നേതാക്കളുടെ വിയോഗം ഞെട്ടിച്ചെന്നും ,അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കുമാരസ്വാമി പറഞ്ഞു.കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ ഏപ്രിൽ 20നാണ് ഇവർ കൊളംബോയിലേക്ക് പോയത്.എട്ട് മണിയോടെ സ്ഫോടനം നടന്ന ഷാൻഗ്രി-ലാ ഹോട്ടലിൽ എത്തിച്ചേർന്നതായി ഇവർ ബന്ധുക്കളെ അറിയിച്ചിരുന്നു.
Last Updated : Apr 22, 2019, 2:55 PM IST